PM Narendra Modi to contest Lok Sabha elections 2019 from Varanasi
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും ജനവിധി തേടും. ബിജെപിയുടെ പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം. നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി.